ഒമ്പത് മിനുട്ടുകൾക്കുള്ളിൽ അടുക്കളയിൽ മായാജാലം സൃഷ്ടിക്കാൻ ഇൻസ്റ്റന്റ് ബ്രോസ്റ്റ് പൗഡർ. മാറ്റീസ് ഫൈവ് സ്റ്റാർ നൈൻ മിനുട്ട് ഇൻസ്റ്റന്റ് ബ്രോസ്റ്റ് പൗഡർ രുചിയിൽ മികവ് തീർത്ത ബ്രോസ്റ്റ് പാകം ചെയ്യാൻ സഹായിക്കുന്നു. അറേബ്യൻ വൈവിധ്യങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത രുചിക്കൂട്ട് മാറ്റീസ് ഫൈവ് സ്റ്റാർ ബ്രോസ്റ്റ് പൗഡറിന്റെ പ്രത്യേകതയാണ്.
സൗദി അറേബ്യയെ അടിസ്ഥാനമാക്കി പ്രവത്തിക്കുന്ന ഫൈവ് സ്റ്റാർ എന്ന കമ്പനിയാണ് ഇന്ത്യയിൽ മാറ്റീസ് ഫൈവ് സ്റ്റാർ ആയി പ്രവർത്തിക്കുന്നത്. ഇരുപത്തി അഞ്ചു വർഷക്കാലമായി സൗദി അറേബ്യയിലെ ഉപഭോക്താക്കൾ അംഗീകരിക്കുകയും ഏറെ താൽപര്യം ചെലുത്തുന്നതുമായ ഈ കമ്പനിയുടെ ഉത്പന്നങ്ങളുടെ പ്രത്യേകതകൾ ഏറെയാണ്. ഭക്ഷണ വിഭവങ്ങളിൽ രുചിയുടെ തനതായ സാന്നിധ്യം സൃഷ്ടിക്കാൻ രുചികളുടെ തനിമയോടു കൂടി തന്നെ ഗുണമേന്മയുള്ള അനേകം രുചിക്കൂട്ടുകളാണ് മാറ്റീസ് ഫൈവ് സ്റ്റാർ ഇന്ത്യയിൽ വിപണിയിലെത്തിക്കുന്നത്.സൗദി അറേബ്യയിലെ ബ്രോസ്റ്റ് പൗഡർ വിപണിയുടെ ഏകദേശം എൺപ്പത്തിയഞ്ചു ശതമാനവും ഫൈവ് സ്റ്റാറിന്റേതാണ്.
ഒമ്പത് മിനുട്ടിൽ അത്ഭുതം തീർക്കുന്ന ഇൻസ്റ്റന്റ് ബ്രോസ്റ്റ് പൗഡർ ഇന്ത്യയിൽ തന്നെ ആദ്യമായി പരിചയപ്പെടുത്തുന്നതും മാറ്റീസ് ഫൈവ് സ്റ്റാർ ആണ്.
സ്വാദിഷ്ടമായ ബ്രോസ്റ്റ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പാകം ചെയ്യുക എന്നത് ഇനി ഏറെ എളുപ്പമാണ്.കുറഞ്ഞ സമയത്തിൽ കൂടുതൽ രുചി നൽകുന്ന ബ്രോസ്റ്റ് മാറ്റീസ് ഫൈവ് സ്റ്റാർ ബ്രോസ്റ്റ് പൗഡർ കൊണ്ട് നമ്മുടെ വീടുകളിൽ നിഷ്പ്രയാസം ഉണ്ടാക്കാം. വെറും ഒമ്പത് മിനുട്ടുകൾ കൊണ്ട് സ്വാദിഷ്ടമായ ബ്രോസ്റ്റ് പാകം ചെയ്യാൻ മാറ്റീസ് ഫൈവ് സ്റ്റാർ ബ്രോസ്റ്റ് പൗഡർ മാത്രം ഉപയോഗിച്ചാൽ മതി. ബ്രോസ്റ്റുകളിൽ ഏറ്റവും രുചിയുള്ള സൗദി അറേബ്യൻ ബ്രോസ്റ്റിൻെറ അതേ രുചിയിൽ തന്നെ ബ്രോസ്റ്റ് പാകം ചെയ്യാൻ ഇന്ത്യയിൽ മാറ്റീസ് ഫൈവ് സ്റ്റാർ സഹായിക്കുന്നു.
ബ്രോസ്റ്റിന്റെ യഥാർത്ഥ രുചിയും തനിമയും സമ്മാനിക്കുന്ന മാറ്റീസ് ഫൈവ് സ്റ്റാർ നൈൻ മിനുട്ട് ഇൻസ്റ്റന്റ് ബ്രോസ്റ്റ് പൗഡർ ഒമ്പതാം മിനുട്ടിൽ ബ്രോസ്റ്റിന്റെ അറേബ്യൻ രുചി നിങ്ങളിലെത്തിക്കുന്നു